സൗദിയിൽ ഇന്ധന നിരക്കില്‍ മാറ്റമില്ല

റിയാദ് -  സൗദിയില്‍  ഇന്ധന നിരക്കുകളില്‍ മാറ്റമില്ലലെന്ന് ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ  അറിയിച്ചു. ഒക്‌ടേൻ 91 ഇനത്തിൽ പെട്ട പച്ച നിറത്തിലുള്ള പെട്രോളിന് ലിറ്ററിന് 2.18 റിയാലും ഒക്‌ടേൻ 95 ഇനത്തിൽ പെട്ട ചുവപ്പ് നിറത്തിലുള്ള പെട്രോളിന് ലിറ്ററിന് 2.33 റിയാലും ഡീസൽ ലിറ്ററിന് 0.52 റിയാലും മണ്ണെണ്ണ ലിറ്ററിന് 0.70 റിയാലും ദ്രവീകൃത വാതകം ലിറ്ററിന് 0.75 റിയാലുമാണ്.
സൗദിയിൽ പെട്രോൾ നിരക്കുകൾ സൗദി അറാംകൊ കുറച്ചു എന്ന നിലക്ക്  മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്ത വാർത്ത തെറ്റാണ്. പ്രമുഖ ഓൺലൈൻ അറബി പത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അവലംബിച്ചാണ് വാർത്ത തയാറാക്കിയത്. തെറ്റ് സംഭവിച്ചതിൽ നിർവ്യാജം ഖേദിക്കുന്നു.

Latest News