Sorry, you need to enable JavaScript to visit this website.

എം എസ് എഫ് നേതാക്കൾക്കെതിരെയുള്ള പരാതിയിൽ അന്വേഷണം ഇഴയുന്നുവെന്ന് ഹരിത മുൻ നേതാക്കൾ

കോഴിക്കോട് :  എം എസ് എഫ് നേതാക്കൾക്കെതിരെ തങ്ങൾ നല്കിയ പരാതിയുടെ തുടർ നടപടികൾ തുടക്കത്തിലേതു പോലെ അത്ര വേഗത്തിലല്ല നടക്കുന്നതെന്ന് ഹരിത സംസ്ഥാന കമ്മിറ്റി മുൻ ഭാരവാഹികളായ നജ്മ തെബ്‌സീനയും മുഫീദ തെസ്‌നിയും പറഞ്ഞു. ഈ വിഷയത്തിൽ വനിതാ കമ്മീഷന് നല്കിയ പരാതിയിൽ മൊഴി നല്കുവാൻ എത്തിയതായിരുന്നു ഇരുവരും.അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന ഞങ്ങളുടെ ആശങ്ക വനിതാ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

കമ്മീഷന് പരാതി നല്കിയ ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യ ങ്ങൾ കൂടി കമ്മീഷന് മുന്നിൽ പറയുവാനാണ് സിറ്റിംഗിനെത്തിയ തെന്നും ഇരുവരും മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

എന്നാൽ എതിർ കക്ഷികളായ എം.എസ് എഫ് നേതാക്കളോട്  വനിതാ കമ്മീഷൻ സിറ്റിംഗിൽ ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്കിയിരുന്നെങ്കിലും അവർ ഹാജരായില്ലെന്ന് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു.

വനിതാ കമ്മീഷൻ അദാലത്തിൽ ഹാജരാകുവാൻ അവശ്യപ്പെട്ട് ആരും തങ്ങൾക്ക് നോട്ടീസ് തന്നിട്ടില്ലെന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ എം. എസ് എഫ് നേതാക്കളുടെ പ്രതികരണം.
 

Latest News