ശ്രീനഗര്‍- ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റമുട്ടി അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. രജൗരി പ്രദേശത്താണ് രൂക്ഷമായ ഏറ്റമുട്ടല്‍ നടന്നത്. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും (ജെ.സി.ഒ) നാല് സൈനികരുമാണ് കൊല്ലപ്പെട്ടത്. പീര്‍ പഞ്ചാല്‍ മേഖലയില്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
പൂഞ്ച് പ്രദേശത്ത് മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈനിക നടപടി ആരംഭിച്ചത്.
മറ്റൊരു ഏറ്റുമുട്ടലില്‍ രാവിലെ സൈന്യം രണ്ട് ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ഇവരില്‍ ഒരാള്‍ സിവിലിയന്മാര്‍ക്കുനേരെ ഷാഗണ്ട് പ്രദേശത്ത് ആക്രമണം നടത്തിയ ഭീകരനാണെന്ന് പോലീസ് പറഞ്ഞു.






