താലിബാനുമായി അമേരിക്ക നേരിട്ട് ചര്‍ച്ച നടത്തി, വാക്കുകളല്ല, നടപടികളാണ് പ്രധാനം

വാഷിംഗ്ടണ്‍- വാക്കുകളില്‍നിന്നല്ല, നടപടികളില്‍നിന്നാണ് താലിബാനെ വിലയിരുത്തുകയെന്ന് അമേരിക്ക. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന ചര്‍ച്ചക്കുശേഷമാണ് അമേരിക്കയുടെ പ്രതികരണം.
അഫ്ഗാനിസ്ഥാനില്‍നിന്ന് യു.എസ് സൈന്യം പിന്മാറിയ ശേഷം ആദ്യമായാണ് അമേരിക്ക താലിബാനുമായി നേരിട്ട് ചര്‍ച്ച നടത്തിയത്.
സുരക്ഷ, ഭീകരവാദത്തെ കുറിച്ചുള്ള ആശങ്ക, യു.എസ് പൗരന്മാരുടേയും മറ്റു വിദേശ പൗരന്മാരുടേയും അഫ്ഗാനില്‍നിന്നുള്ള മടക്കം തുടങ്ങിയ വിഷയങ്ങളാണ് യു.എസ് പ്രതിനിധി സംഘം പ്രധാനമായും ഉന്നയിച്ചതെന്ന് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പറഞ്ഞു. മനുഷ്യാവകാശങ്ങളാണ് അമേരിക്ക ഉന്നയിച്ച മറ്റൊരു വിഷയം. അഫ്ഗാന്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അവകാശങ്ങള്‍ മാനിക്കണമെന്ന് യു.എസ് സംഘം ആവശ്യപ്പെട്ടു. അഫ്ഗാന്‍ ജനതക്ക് ജീവകാരുണ്യ സഹായം എത്തിക്കുന്ന കാര്യവും ചര്‍ച്ച ചെയ്്തുവെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.

 

Latest News