Sorry, you need to enable JavaScript to visit this website.

കളക്ടറേ, പണമില്ലെങ്കിൽ എന്തിനാണ് വീട് പൂട്ടുന്നത്. കള്ളന്റെ ചോദ്യം വൈറലായി 

ഭോപ്പാൽ: മധ്യപ്രദേശിലെ  ഡെപ്യൂട്ടി കളക്ടർക്ക്  ഒരു കള്ളൻ എഴുതിവെച്ച കത്താണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഡെപ്യൂട്ടി കളക്ടറുടെ വീട്ടിൽ കയറി മോഷണം നടത്തിയ ശേഷമാണ് കള്ളൻ കത്തെഴുതി വെച്ചത്. വീട്ടിൽ പണമില്ലെങ്കിൽ വീട് പൂട്ടേണ്ടതില്ല എന്നാണ് കത്തിലെ വാചകം. ദേവാസിൽ അതിസുരക്ഷാമേഖലയിലാണ് മോഷണം നടന്നത്. 

ഡെപ്യൂട്ടി കളക്ടർ ത്രിലോചൻ ഗൗറിന്റെ ഔദ്യോഗിക വസതിയിലാണ് കള്ളൻ കയറിയത്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, എസ് പി എന്നിവർ അടക്കം നിരവധി പ്രമുഖരുടെ വീടുകൾ ഉള്ള അതിസുരക്ഷാ മേഖലയിലാണ് മോഷണം നടന്നത്. 

മോഷണം നടക്കുന്ന സമയത്ത് ത്രിലോചൻ ഗൗർ വീട്ടിൽ ഉണ്ടായിരുന്നില്ല. തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. വീട്ടിൽ സാധനങ്ങൾ  എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. 30,000 രൂപയും ഏതാനും സ്വർണാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. ആർക്കും പെട്ടെന്ന് കാണാവുന്ന രീതിയിലാണ് കള്ളൻ കത്ത് എഴുതിവെച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു
 

Latest News