Sorry, you need to enable JavaScript to visit this website.

വിവാഹ വേദിയില്‍ തെന്നിവീണു; വധുവിന് പരിക്ക്,  ഒന്നരക്കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്

ലണ്ടന്‍-വിവാഹ വേദിയില്‍ വഴുതി വീണതിനെ തുടര്‍ന്ന് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്ത് വധു. ബ്രിട്ടനിലാണ് സംഭവം. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ കമ്പനിയാണ് യുവതിയുടെ വിവാഹ വേദി ഒരുക്കിയത്. വിവാഹ വേദിയിലെ ഹൈടെക് ഡാന്‍സ് ഫ്‌ളോറില്‍ കാല്‍ വഴുതി വീഴുകയായിരുന്നു വധുവായ ക്ലാര ഡൊനോവല്‍.
തുടര്‍ന്ന് കമ്പനിക്കെതിരെ 1,50, 000 പൗണ്ട്. ഏകദേശം 1.5 കോടി രൂപ ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. വിവാഹത്തിന് എത്തിയവര്‍ ആഘോഷങ്ങളുടെ ഭാഗമായി വിവാഹ വേദിയില്‍ വൈന്‍ ഒഴിച്ചു. വഴുതി പോകുന്ന പ്രതലമായിരുന്നു അത്. കമ്പനി ജീവനക്കാര്‍ കൃത്യസമയക്ക് ഇടപെടാത്തതിനാലാണ് അപകടം സംഭവിച്ചതെന്നാണ് യുവതിയുടെ വാദം. 2018ലായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
വീഴ്ചയില്‍ സാരമായി പരിക്കു പറ്റിയ യുവതി മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. ഇപ്പോഴും വേദന അനുഭവിക്കുകയാണെന്നും അതുകൊണ്ടു തന്നെ തനിക്ക് ജോലിയിലേക്ക് തിരിച്ചു കയറാന്‍ സാധിച്ചിട്ടില്ലെന്നും ക്ലാര ഡൊനോവല്‍ വ്യക്തമാക്കി. തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്. 'ട്യൂഡര്‍ മാനര്‍ ഹൗസ്' നടത്തുന്ന കണ്‍ട്രി ഹൗസ് വെഡ്ഡിങ്‌സ് ലിമിറ്റഡിനെതിരെയാണ് യുവതി കേസ് കൊടുത്തിരിക്കുന്നത്. ഈ വിവാഹ കമ്പനി ഒരിക്കല്‍ യു കെയിലെ മാഗസിന്‍ വായനക്കാരുടെ മികച്ച വിവാഹ വേദിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗുരുതരമായ പരിക്കേറ്റതിനാല്‍ എഴുതാനും െ്രെഡവ് ചെയ്യാനുമെല്ലാം ക്ലാര ഡനോവലിനു ബുദ്ധിമുട്ടാണെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
 

Latest News