Sorry, you need to enable JavaScript to visit this website.

സി പി എം ബ്രാഞ്ച് സമ്മേളനത്തിൽ കോവിഡ് രോഗിയും ഭാര്യയും പങ്കെടുത്തു. പാർട്ടിയിൽ വിവാദം


പാലക്കാട് : സി പി എം ബ്രാഞ്ച് സമ്മേളനത്തിൽ കോവിഡ് രോഗിയും ഭാര്യയും പങ്കെടുത്തത് പാർട്ടിയിൽ വിവാദമായി. കണ്ണാടിയിൽ കഴിഞ്ഞ ദിവസം നടന്ന തണ്ണീർപ്പന്തൽ ബ്രാഞ്ച് സമ്മേളനത്തിലാണ് സെക്രട്ടറി സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ പരാജയപ്പെടാതിരിക്കാൻ വേണ്ടി പാർട്ടിയിലെ ഒരു വിഭാഗം ബ്രാഞ്ച് അംഗങ്ങളായ കോവിഡ് രോഗിയെയും ക്വാറന്റീനിൽ  കഴിയുന്ന ഭാര്യയെയും പങ്കെടുപ്പിച്ചത്. 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോളുടെ സാന്നിധ്യത്തിലായിരുന്നു മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള ബ്രാഞ്ച് സമ്മേളനം. ഇതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയതിനെ തുടർന്ന് പാർട്ടിയിൽ ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
 

Latest News