ആശിഷിന്റെ പേര് അതീഖ് ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി-ഉവൈസി

ലഖ്‌നൗ- ഉന്നതജാതിക്കാരുടെ വോട്ടുകള്‍ നഷ്ടമാകാതിരിക്കാനാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയേയും മകന്‍ ആശിഷ് മിശ്രയയേും ബി.ജെ.പി സംരക്ഷിക്കുന്നതെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി ആരോപിച്ചു. ആശിഷിന്റേ പേര് അതീഖ് എന്നായിരുന്നുവെങ്കില്‍ ബി.ജെ.പി സര്‍ക്കാര്‍ അയാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലഖിംപൂരില്‍ കര്‍ഷകര്‍ വാഹനം കയറ്റിക്കൊന്ന സംഭവത്തില്‍ ആശിഷ് മിശ്രക്കുള്ള പങ്കും പിതാവ് നടത്തിയ പരാമര്‍ശങ്ങളും വിവാദമായ പശ്ചാത്തലത്തില്‍ അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം ആവര്‍ത്ത് ആവശ്യപ്പെടുന്നുണ്ട്.
എന്തുകൊണ്ട് അജയ് മിശ്രയെ കാബിനറ്റില്‍നിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി മോഡി തയാറുന്നില്ലെന്ന് ബല്‍റാംപൂരില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉവൈസി ചോദിച്ചു.
തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാലും അജയ് മിശ്ര ഉന്നത ജാതിയില്‍ പെട്ടതിനാലുമാണ് മോഡി സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കാത്തത്-അദ്ദേഹം പറഞ്ഞു.

 

Latest News