ബംഗളൂരു- മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ 17 പേര്‍ ഒറ്റദിവസം പിടിയില്‍. ബംഗളൂരു വിമാനത്താവളത്തിലാണ് സംഭവം. 17 പേരും വന്നത് ഒരേ വിമാനത്തില്‍.
എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നു എത്തിയ 17 പേരാണ് ഒരുമിച്ച് പിടിയിലായത്. എമിറേറ്റ്‌സ് ഫ്ളൈറ്റില്‍ ദുബായില്‍നിന്നു എത്തിയ ആളില്‍നിന്നും സ്വര്‍ണം പിടിച്ചു. ഇവരില്‍നിന്ന് ആകെ 2.35 കോടി രൂപയുടെ 4.94 കിലോ സ്വര്‍ണം കണ്ടെടുത്തു. പിടിയിലായവരുടെ പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഇവര്‍ സ്ഥിരമായി വിദേശ യാത്ര നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.