ബംഗളൂരു-ആധുനിക ഇന്ത്യന്‍ സ്ത്രീകള്‍ വിവാഹിതരാകാതെ തനിച്ച് കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും കല്യാണം കഴിച്ചല്‍ തന്നെ അവര്‍ പ്രസവിക്കാന്‍ തയാറല്ലെന്നും കര്‍ണാടക ആരോഗ്യമന്ത്രി ഡോ.കെ. സുധാകര്‍.
ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി നിംഹാന്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യന്‍ സമൂഹത്തിലുണ്ടായിരിക്കുന്ന ഈ മാറ്റം ഒട്ടും ആശാസ്യമല്ല. പ്രസവിക്കാന്‍ തയാറല്ലാത്ത സ്ത്രീകള്‍ പകരം ഗര്‍ഭപാത്രം വാടകക്കെടുക്കുന്ന രീതിയിലേക്കാണ് മാറുന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ പാശ്ചാത്യ സ്വാധീനം വര്‍ധിച്ചുവരികയാണ്. മാതാപിതാക്കള്‍ തങ്ങളോടൊപ്പം കഴിയരുതെന്ന് ആഗ്രഹിക്കുന്നവരും വര്‍ധിച്ചുവരികയാണ്.
ഇന്ത്യയില്‍ ഏഴുപേരില്‍ ഒരാള്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. മാനസിക സംഘര്‍ഷം ലഘൂകരിക്കുക എന്നത് ഒരു കലയാണെന്നും മുന്‍ഗമികള്‍ പഠിപ്പിച്ച യോഗയിലേക്കും മറ്റും മടങ്ങണമെന്നും മന്ത്രി നിര്‍ദേശിച്ചു.






