കര്‍ഷകരെ പിന്തുണച്ച് പട്ടാളക്കാര്‍; വൈറല്‍ വീഡിയോക്ക് പിന്നാലെ സൈന്യത്തിന്റെ വിശദീകരണം

ന്യൂദല്‍ഹി- പത്ത് മാസമായി പ്രക്ഷോഭ രംഗത്തുള്ള കര്‍ഷകരെ പിന്തുണച്ച് പട്ടാളക്കാര്‍ രംഗത്തുവന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോ വ്യാജമാണെന്ന് സൈനിക ഓഫീസറുടെ വിശദീകരണം.
പഞ്ചാബ് റെജിമെന്റിലെ സൈനികര്‍ കര്‍ഷകരോടൊപ്പം പ്രതിഷേധിക്കുന്നുവെന്നാണ് ഒരു ടെന്റിലെ വീഡിയോ സഹിതം അവകാശപ്പെടുന്നത്.
സൈനികര്‍ മറ്റൊരു കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ, റിട്ട. സൈനികര്‍ ഏര്‍പ്പെടുത്തിയ ചായസല്‍ക്കാരമാണിതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest News