അന്വേഷിക്കേണ്ട, സ്‌പോര്‍ട്‌സില്‍ കരിയര്‍ കണ്ടെത്തണം; ഏഴ് വിദ്യാര്‍ഥികളെ കാണാനില്ല

ബംഗളൂരു- നഗരത്തില്‍നിന്ന് ഏഴ് വിദ്യാര്‍ഥികളെ കാണാതായി. ഇവരില്‍ ആറും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെന്ന് പോലീസ് പറഞ്ഞു.
കൂട്ടുകാരായ മൂന്ന് പേരെ ഒരുമിച്ചാണ് കാണാതായതെന്ന് ബഗല്‍ഗുണ്ടെ പോലീസ് പറഞ്ഞു. 15 വയസ്സുകാരിയ ഇവരില്‍ രണ്ടു പേര്‍ മാതാപിതാക്കള്‍ക്ക് കത്തെഴുതിവെച്ചിരുന്നു. തങ്ങളെ അന്വേഷിക്കേണ്ടെന്നും സ്‌പോര്‍ട്‌സില്‍ കരിയര്‍ കണ്ടെത്താനാണ് യാത്രയെന്നും കത്തില്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. മൂന്ന് പേരും എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളാണ്. തട്ടിക്കൊണ്ടുപോകലടക്കം കേസുകള്‍ രജിസ്റ്റര്‍ ചെയ്താണ് പോലീസ് അന്വേഷണം. പതിവായി രാവിലെ ജോഗിംഗിന് പോകാറുള്ള ശനിയാഴ്ച അഞ്ചരയോടെയാണ് പോയതെന്നും എട്ടര മണിയായിട്ടും മടങ്ങിവന്നില്ലെന്നും കുട്ടികളില്‍ ഒരാളുടെ പിതാവ് പറഞ്ഞു.
സൊല്‍ദേവനഹള്ള പോലീസ് സ്‌റ്റേഷനിലാണ് രണ്ടാമത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ വീടുവിട്ട നാല് വിദ്യാര്‍ഥികളില്‍ മൂന്ന്‌പേര്‍ 12 വയസ്സുകരാണെന്നും ഒരാള്‍ ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണെന്നും പോലീസ് പറഞ്ഞു.
രണ്ട് മിസ്സിംഗ് കേസുകള്‍ തമ്മില്‍ ബന്ധമില്ലെങ്കിലും വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News