അശ്ലീല വാക്കുകളുമായി വീഡിയോ പ്രചരിച്ചു, വനിതയെ വിളിപ്പിച്ചു

റിയാദ് - പൊതുസംസ്‌കാരത്തിന് നിരക്കാത്ത അശ്ലീല വാക്കുകള്‍ ഉപയോഗിച്ച വനിതക്കെതിരെ നടപടി സ്വീകരിക്കുന്നതായി പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. ഇവര്‍ അശ്ലീല വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍ പെട്ടാണ് സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഇടപെട്ടത്. ചോദ്യം ചെയ്ത് നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടി വനിതയെ വിളിപ്പിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

 

 

Latest News