ഇന്‍ഡോര്‍- വീടും നാടും വിടണമെന്ന് ആവശ്യപ്പെട്ട് നൂറിലേറെ വരുന്ന ആള്‍ക്കൂട്ടം മര്‍ദിച്ചതായും ഭീഷണിപ്പെടുത്തിയതായും മുസ്ലിം കുടുംബം. മധ്യപ്രദേശിലെ ഇന്‍ഡോറിനു സമീപം കാംപല്‍ ഗ്രാമപഞ്ചായത്തിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് ജയ് ശ്രീറാം വിളിച്ചുകൊണ്ട് ആള്‍ക്കൂട്ടം എത്തിയതെന്ന് ഏഴംഗ കുടുംബം പറയുന്നു. ഒരു മാസം മുമ്പ് ഗ്രാമം വിടണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പോകാത്തതിനാലാണ് ശനിയാഴ്ച രാത്രി മര്‍ദിച്ചതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
അതേസമയം, പണത്തെ ചൊല്ലി രണ്ട് സംഘങ്ങളുടെ തര്‍ക്കമാണ് കാരണമെന്നും ഇരു ഭാഗവും പരാതി നല്‍കിയെന്നും പോലീസ് പറയുന്നു.
രണ്ടുവര്‍ഷം കാംപല്‍ ഗ്രാമത്തിലെത്തിയ ഗിയാസുദ്ദീന്‍ കുടുംബം ട്രോളികളും കാര്‍ഷിക ഉപകരണങ്ങളും നിര്‍മിച്ചാണ് കഴിഞ്ഞുപോന്നിരുന്നത്.
46 കാരനായ ഫാറൂഖ് ഗിയാസുദ്ദീനെ ആള്‍ക്കുട്ടം മര്‍ദിച്ചതായി മകന്‍ ഷാരൂഖ് ഗിയാസുദ്ദീന്‍ പറഞ്ഞു. കാറുകളിലാണ് അക്രമികളെത്തിയതെന്നും താന്‍ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ന്നതെ പുറത്തേക്ക് വിലിച്ചിഴച്ച് മൊബൈല്‍ പിടിച്ചുപറിച്ചുവെന്നും വീട്ടിലാണ്ടായിരുന്ന ഷാരൂഖിന്റെ സഹോദരി ഫൗസിയ പറഞ്ഞു.