യുവതിക്കു നേരെ അശ്ലീല പ്രയോഗം; വീഡിയോ ഓണ്‍ലൈനില്‍, പ്രതി അറസ്റ്റില്‍

റിയാദ് - പൊതുസ്ഥലത്തു വെച്ച് യുവതിക്കു നേരെ അശ്ലീല വാക്കുകള്‍ പ്രയോഗിച്ച പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. പൊതുസംസ്‌കാരത്തിന് നിരക്കാത്ത അശ്ലീല വാക്കുകള്‍ ഉപയോഗിച്ച യുവാവ് ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് അസീര്‍ പോലീസുമായി ഏകോപനം നടത്തിയ റിയാദ് പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ഇരുപതു വയസ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. നിയമ നടപടികള്‍ക്ക് പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് അറിയിച്ചു.

 

Latest News