ഭര്‍ത്താവ് മരിച്ചു, മൂന്ന് മാസം പ്രായമായ കുഞ്ഞിനെ 6500 രൂപക്ക് വിറ്റു

ഭുവനേശ്വര്‍- മൂന്ന് മാസം പ്രായമായ മകനെ 35 കാരി വിധവ ദമ്പതികള്‍ക്ക് വില്‍പന നടത്തി. ഒഡീഷ തലസ്ഥാനത്ത് നയാപള്ളി പ്രദേശത്താണ് സംഭവം.
സ്ത്രീയുടെ ഭര്‍ത്താവ് ആറ് മാസം മുമ്പാണ് മരിച്ചത്. മറ്റു രണ്ടു മക്കളെ വളര്‍ത്തുന്നതിന് നിര്‍വാഹമില്ലാത്തതിനാലാണ് കുഞ്ഞിനെ വില്‍പന നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആണ്‍കുഞ്ഞിനെ ലഭിക്കാനാണ് ദമ്പതികള്‍ക്ക് കുഞ്ഞിനെ വാങ്ങാന്‍ തായാറായത്.
ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ രക്ഷപ്പെടുത്തിയതായും ദമ്പതികളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
പരാതി ലഭിച്ചതിനു പിന്നാലെ അന്വേഷണം നടത്തിയാണ് കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിലാണ് സാമ്പത്തിക പ്രതിസന്ധിയാണ് കുഞ്ഞിനെ വില്‍ക്കാന്‍ കാരണമെന്ന് ഇവര്‍ സമ്മതിച്ചത്.
അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ കുഞ്ഞിനെ വാങ്ങിയ ആള്‍ നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്മൂലം ഹജാരാക്കിയെങ്കിലും ജുവനൈല്‍ നിയമപ്രകാരം അനുമതിയില്ലാത്ത നിയമവിരുദ്ധ നടപടിയാണെന്ന് പോലീസ് പറഞ്ഞു.
കുഞ്ഞിന്റെ അമ്മക്ക് അടിയന്തര സഹായമായി 2000 രൂപ നല്‍കി. മക്കളേയും ഇവരേയും സാമൂഹിക സുരക്ഷാ പദ്ധതിക്കു കീഴില്‍ സംരക്ഷിക്കും.

 

Latest News