Sorry, you need to enable JavaScript to visit this website.

അറിഞ്ഞില്ലേ, ഡീസലും സെഞ്ച്വറിയടിച്ചു


തിരുവനന്തപുരം:  പെട്രോളിന് പുറമെ ഡീസൽ വിലയും സെഞ്ച്വറിയടിച്ചു. ഡീസലിന് ഇന്ന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. പെട്രോൾ വില രണ്ട് ദിവസം മുൻപ് തന്നെ 100 രൂപ കടന്നിരുന്നു.കഴിഞ്ഞ 16 ദിവസത്തിനിടെ ഡീസലിന് മൂന്ന് രൂപ 85 പൈസയാണ് കൂട്ടിയത്. പെട്രോളിന് രണ്ട് രൂപ 67 പൈസയും.

തിരുവനന്തപുരം വെള്ളറടയിലും പാറശാലയിലും ഒരു ലിറ്റർ ഡീസലിന് 100 രൂപ 09 പൈസയായി വർധിച്ചു. തിരുവനന്തപുരം നഗരത്തിൽ  ഡീസൽ വില  99 രൂപ 83 പൈസയാണ് ഒരു ലിറ്ററിന്. പെട്രോളിന് 106 രൂപ 38 പൈസയും. കൊച്ചിയിൽ പെട്രോൾ വില  ലിറ്ററിന് 104 രൂപ 45 പൈസയാണ് നിരക്ക്. ഡീസൽ 98 രൂപ 02 പൈസയാണ്.
കോഴിക്കോട് പെട്രോളിന് 104. 77 രൂപയാണ്. ഡീസൽ ഒരു ലിറ്ററിന് 98 രൂപ 16 പൈസയാണ്.
 

Latest News