Sorry, you need to enable JavaScript to visit this website.

എ.സി. പൊട്ടിത്തെറിച്ച് തീപ്പിടുത്തത്തിൽ ഭാര്യയും ഭർത്താവും വെന്തുമരിച്ചു

 

ചെന്നൈ: മുറിയിൽ സ്ഥാപിച്ച  എ.സി. പൊട്ടിത്തെറിച്ച് തീപ്പിടുത്തത്തിൽ ഭാര്യയും ഭർത്താവും വെന്തുമരിച്ചു.  മധുര ആനയൂർ എസ്.വി.പി. നഗറിലെ ശക്തിക്കണ്ണനും (43) ഭാര്യ ശുഭയുമായാണ് മരിച്ചത്. രാത്രിയാണ് സംഭവം. ഇവരോടൊപ്പം മുകൾ നിലയിൽ ഉറങ്ങാൻ കിടന്ന മക്കൾ ഇടയ്ക്ക് താഴെ നിലയിലേക്ക് മാറിയതിനാൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു.

എ.സി.യുടെ പ്രവർത്തനത്തിൽ  തകരാറുണ്ടായതിനെത്തുടർന്ന് മുറിയിൽ പുക നിറയുകയായിരുന്നു ദമ്പതിമാർ മുറിക്ക് പുറത്തിറങ്ങുന്നതിനു മുമ്പ് എ.സി.പൊട്ടിത്തെറിച്ച് തീപിടിക്കുകയും ഇരുവരും വെന്ത് മരിക്കുകയുമായിരുന്നു. അഗ്‌നിശമനസേനയെത്തി തീയണച്ചതിനുശേഷം ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു.

ശക്തിക്കണ്ണൻ, ശുഭ, മക്കളായ കാവ്യ, കാർത്തികേയൻ എന്നിവർ ഒരുമിച്ചാണ് വീടിന്റെ ഒന്നാം നിലയിൽ ഉറങ്ങാൻ കിടന്നത്. മുറിയിൽ തണുപ്പ് കൂടുതലാണെന്ന് പറഞ്ഞ് മക്കൾ താഴത്തെ നിലയിലെ മുറിയിലേക്ക് മാറുകയായിരുന്നു. മുകൾ നിലയിലെ മുറിയിൽ തീപടർന്നത് കണ്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും ദമ്പതികളെ രക്ഷിക്കാനായില്ല.

Latest News