മുംബൈ- നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. നവിമുംബൈയിലെ നാവശെവ പോര്‍ട്ടില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെയ്‌നറിനുള്ളില്‍ ഒളിപ്പിച്ച 25 കിലോ ഹെറോയിന്‍ കണ്ടെടുത്തു.
ഇറാനില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനായ ഒരാളെ ഇതുമായി ബന്ധപ്പെട്ട് ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ കുറ്റം സമ്മതിച്ചതായി അറിയുന്നു.
രഹസ്യവിവരത്തെ തുടര്‍ന്ന് ഈ മാസം അഞ്ചിനാണ് റെയ്ഡ് നടത്തിയത്. അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറില്‍നിന്നുള്ള കണ്ടെയ്‌നല്‍ ഇറാനിലെ ഛബാഹര്‍ പോര്‍ട്ട് വഴിയാണ് മുംബൈയിലെത്തിയത്. കടുകെണ്ണ എന്ന നിലയിലാണ് ഇതിനുള്ളില്‍ കാനുകള്‍ കൊണ്ടുവന്നത്. വിശദ പരിശോധനയില്‍ അഞ്ച് കാനുകളില്‍ ഹെറോയിന്‍ കണ്ടെത്തുകയായിരുന്നു.