Sorry, you need to enable JavaScript to visit this website.

ലഖിംപുർ; പ്രതിഷേധം കനപ്പിച്ച് കർഷകർ, 18ന് ട്രെയിൻ തടയും

ന്യൂദൽഹി- ലഖിംപുർ ഖേരയിൽ കർഷകർക്കിടയിലേക്ക് വാഹനമോടിച്ച് എട്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ സമരപരിപാടികൾ നടത്താൻ കർഷകർ. ഈ മാസം 18ന് രാജ്യവ്യാപകമായി ട്രെയിൻ തടയുമെന്ന് കർഷർ വ്യക്തമാക്കി. 26-ന് ലഖ്‌നൗവിൽ മഹാപഞ്ചായത്ത് സംഘടിപ്പിക്കും. കേന്ദ്രമന്ത്രി അജയ്മിശ്ര രാജിവെക്കണമെന്നും മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു. ഒക്ടോബർ 12-ന് രാജ്യത്തുടനീളമുള്ള കർഷകർ ലഖിംപുർ ഖേരിയിൽ എത്തും. ലഖിംപുരിൽ നടന്നത് ജാലിയൻവാല ബാഗിനെ അനുസ്മരിപ്പിക്കുന്നതാണ്. ഒക്ടോബർ 12ന് രാത്രി എല്ലാ പൗരൻമാരും അവരവരുടെ നഗരങ്ങളിൽ മെഴുകുതിരിയേന്തി മാർച്ച് നടത്തണമെന്നും യാദവ് ആവശ്യപ്പെട്ടു.
 

Latest News