ശ്രീനഗർ- ജമ്മു കശ്മീരിലെ മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ അഡ്വ. ദീപിക സിംഗ് രജാവത് കോൺഗ്രസിലേക്ക്. നാളെ(ഞായറാഴ്ച) രാവിലെ ദീപിക കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസിൽ ചേരുമെന്ന കാര്യം ദീപിക സ്ഥിരീകരിച്ചു.
'രാജ്യത്തെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസിലേക്ക് അഡ്വ. ദീപിക സിംഗ് രജാവത് ചേരുന്നുവെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ജമ്മുവിലെ ഫോർച്യൂൺ ഇൻർനാഷനലിൽ വെച്ച് 2021 ഒക്ടോബർ 10ന് രാവിലെ 11 മണിക്ക് പാർട്ടി പ്രവേശന ചടങ്ങ് നടക്കും എന്നുള്ള ക്ഷണക്കത്ത് പുറത്തുവന്നു.