Sorry, you need to enable JavaScript to visit this website.

മ്യൂസിയം തിരുവനന്തപുരത്തും തുടങ്ങാന്‍  ആലോചിച്ചിരുന്നു- മോന്‍സന്റെ വെളിപ്പെടുത്തല്‍

കൊച്ചി-പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ കൊച്ചിയിലേതിന് സമാനമായ മ്യൂസിയം തിരുവനന്തപുരത്തും തുടങ്ങാന്‍ ആലോചിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് മോന്‍സന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി സംസ്‌കാര ചാനല്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും മോന്‍സന്‍ പറഞ്ഞു. സംസ്‌കാര ചാനലിന്റെ ചെയര്‍മാന്‍ ആക്കുന്നതിന് പ്രത്യുപകാരമായി ചാനലിന് 10 കോടി രൂപ നല്‍കാമെന്നാണ് മോന്‍സന്‍ വാഗ്ദാനം ചെയ്തിരുന്നത്. 10 ലക്ഷം രൂപ കൈമാറിയിരുന്നതായും ഇതിന്റെ തെളിവുകള്‍ ഉണ്ടെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ഇതു കൂടാതെയും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായതായി മോന്‍സന്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിയമപ്രകാരം ചാനലിന്റെ ചെയര്‍മാന്‍ ആയിട്ടില്ലെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. മോന്‍സനുമായി സാമ്പത്തിക ബന്ധം ഒന്നുമില്ലെന്നാണ് സംസ്‌കാര ചാനല്‍ സ്ഥാപ എംഡി ഹരിപ്രസാദ് പറഞ്ഞത്. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം പണം നല്‍കാമെന്നാണ് മോന്‍സന്‍ പറഞ്ഞിരുന്നത്. പിന്നീട് പണമിടപാട് ഉണ്ടായില്ലെന്നും ഹരിപ്രസാദ് പറയുന്നു. മോന്‍സനെ ക്രൈംബ്രാഞ്ച് ഇന്ന് സംസ്‌കാര ചാനല്‍ ആസ്ഥാനത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന.
 

Latest News