Sorry, you need to enable JavaScript to visit this website.

കണ്‍ട്രോള്‍ പോയ എന്‍ബിസി ഉദ്യോഗസ്ഥന്‍ ട്രെയിനില്‍ വച്ച് യുവതിയെ കയറിപ്പിടിച്ചു; അറസ്റ്റിലായി 

മുംബൈ- ഔറംഗബാദില്‍  ട്രെയിനില്‍ വച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ച നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥനെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു. 34കാരനായ ഉദ്യോഗസ്ഥനെതിരെ 25കാരി നല്‍കിയ പരാതിയിലാണ് നടപടി.  മുംബൈ ബ്രാഞ്ചിലെ ഓഫീസറായ ദിനേഷ് ചവാനാണ് യുവതിയോട് അപമര്യാദയായി പെരുമാറിയതെന്ന് റെയില്‍വെ പോലീസ് പറഞ്ഞു. പരാതിക്കാരിയായ യുവതി പൂനെയില്‍ നിന്നും ഹൈദരബാദിലേക്ക് വരികയായിരുന്നു. കോടതി വിചാരണയ്ക്കായി യുവതി വരുന്നതിനിടെയാണ് ലൈംഗികമായി അതിക്രമിക്കപ്പെട്ടതെന്നും യുവതി പറഞ്ഞു.യുവാവ് അതിക്രമിച്ച് കയറിപ്പിടിച്ചെന്നും ബാഗില്‍ നിന്ന് തന്റെ അടിവസ്ത്രം എടുത്ത് അയാളുടെ നെഞ്ചാട് ചേര്‍ത്തുവച്ചതായും പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി റെയില്‍വെ പോലീസ് അറിയിച്ചു.
 

Latest News