Sorry, you need to enable JavaScript to visit this website.

എയർ ഇന്ത്യ ടാറ്റയ്ക്ക്; 18000 കോടിയുടെ കരാർ

ന്യൂദൽഹി- ഇന്ത്യയുടെ ഔദ്യോഗിക വിമാനകമ്പനിയായ എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറും. 18,000 കോടി രൂപയ്ക്കാണ് കൈമാറ്റം. അടുത്തവർഷത്തോടെ കൈമാറ്റം പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അറുപത്തിയേഴു വർഷങ്ങൾക്കു ശേഷമാണ് എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്കു തിരിച്ചെത്തുന്നത്.  എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈമാറാനാണ് സർക്കാർ തീരുമാനം. എയർ ഇന്ത്യ എക്‌സ്പ്രസിൽ എയർ ഇന്ത്യയ്ക്കുള്ള ഓഹരിയും എയർപോർട്ട് സർവീസ് കമ്പനിയായ സാറ്റ്‌സിന്റെ അൻപതു ശതമാനം ഓഹരിയും കൈമാറും. എയർ ഇന്ത്യയുടെ ഓഹരി 100 ശതമാനം വിറ്റഴിക്കാൻ കേന്ദ്രം കഴിഞ്ഞ മാർച്ചിലായിരുന്നു തീരുമാനിച്ചത്. 1932ൽ ടാറ്റ എയർലൈൻസ് എന്ന പേരിലാണ് വിമാന കമ്പനി സ്ഥാപിതമായത്. 1953ൽ സർക്കാർ ദേശസാത്കരിച്ചു.

Latest News