കെ.എസ്.ആര്‍.ടി.സിയിലെ മദ്യവില്‍പ്പന ശാലയുമായി  സര്‍ക്കാര്‍  മുന്നോട്ട്; ചര്‍ച്ച തുടരുന്നു- മന്ത്രി ആന്റണി രാജു

തിരുവനന്തപുരം-കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ഡിപ്പോകളും സ്റ്റാന്‍ഡും ഇല്ലാത്ത ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ ഔട്‌ലെറ്റിനുള്ള സാധ്യത പരിശോധിക്കുകയാണ്. ബെവ്‌കോയുമായി ചര്‍ച്ച തുടരുന്നുവെന്നും ആന്റണി രാജു രേഖാ മൂലം അറിയിച്ചു. ഡിപ്പോകളില്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ നടപടിയില്‍ നിന്ന് അധികൃതര്‍ പിന്നാക്കം പോയ അവസ്ഥയിലായിരുന്നു. കെ എസ് ആര്‍ ടി സിക്ക് ടിക്കറ്റേതര വരുമാനം കണ്ടെത്തുന്നതിനാണ് ഒഴിഞ്ഞ സ്ഥലങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനുള്ള നീക്കമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ബീവറേജ് കോര്‍പ്പറേഷന് കീഴിലുള്ള മദ്യ വില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സമയത്തില്‍ മാറ്റം വന്നു. ഇന്ന് മുതലാണ് സമയക്രമത്തില്‍ മാറ്റം വന്നത്. രാവിലെ 10 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും.
 

Latest News