കേരളത്തിന് ജി.എസ്.ടി. നഷ്ടപരിഹാരമായി 2200 കോടി അനുവദിച്ചു

ന്യൂദല്‍ഹി- ജി.എസ്.ടി. നഷ്ടപരിഹാരത്തുകയായി കേരളത്തിന് കേന്ദ്രം 2198.55 കോടി രൂപ അനുവദിച്ചു. വിവിധ സംസ്ഥാനങ്ങള്‍ക്കായി മൊത്തം 40,000 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ജൂലൈ 15ന് സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി രൂപ അനുവദിച്ചിരുന്നു. ഇപ്പോള്‍ അനുവദിച്ചതടക്കം നടപ്പുസാമ്പത്തികവര്‍ഷം മൊത്തം 1,15,000 കോടി രൂപ നല്‍കി. മേയില്‍ നടന്ന ജി.എസ്.ടി. കൗണ്‍സിലില്‍ നടപ്പുസാമ്പത്തികവര്‍ഷം 1.59 ലക്ഷം കോടി രൂപ വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.ഇപ്പോള്‍ അനുവദിച്ചതില്‍ 4555.84 കോടി രൂപ കര്‍ണാടകയ്ക്കും 3467.25 കോടി മഹാരാഷ്ട്രയ്ക്കും 3280.58 കോടി ഗുജറാത്തിനും 3052. 15 കോടി പഞ്ചാബിനും ലഭിച്ചു.
 

Latest News