Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോൻസന്റെ വീട്ടിലെ രണ്ട് ആനക്കൊമ്പുകൾ മരത്തിൽ നിർമിച്ചത്; ആഢംബര വാഹനങ്ങളും വ്യാജൻ

കൊച്ചി-പുരാവസ്തു തട്ടിപ്പിൽ പിടിയിലായ മോൻസന്റെ വീട്ടിൽ സൂക്ഷിച്ച 'ആനക്കൊമ്പു'കളിൽ രണ്ടെണ്ണം മരത്തിൽ നിർമിച്ചതെന്ന് വനംവകുപ്പ്. മറ്റ് രണ്ടെണ്ണം യഥാർത്ഥമാണോയെന്നറിയാൻ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ലാബിലേക്ക് അയച്ചു.
മോൻസന്റെ കലൂരിലെ വീട്ടിൽ നിന്നാണ് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. യഥാർത്ഥ ആനക്കൊമ്പിനെ പോലെ  വലിപ്പവും കനവുമുള്ള ഇവ ഓഫീസ് മേശയുടെ മുന്നിലാണ് സ്ഥാപിച്ചിരുന്നത്. പല വസ്തുക്കൾകൊണ്ട് നിർമിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജിയോ ബേസിൽ പോൾ പറഞ്ഞു. ഇവയുടെ നിജസ്ഥിതി അറിയാനാണ് ലാബിലെ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ഇവ പരിശോധനയ്ക്ക് അയച്ചത്. ഫലം വൈകുമെന്നും അദ്ദേഹം പറഞ്ഞു.
വലിപ്പം കുറഞ്ഞ രണ്ടെണ്ണം 'സ്വർണം' കെട്ടി ക്ലോക്കിന് ഇരുവശത്തും ഉറപ്പിച്ചശേഷം ചുമരിൽ പ്രത്യേക പീഠത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ കൊമ്പുകളാണ് മരത്തിലാണ് നിർമിച്ചിട്ടുള്ളത്. 500 രൂപയുടെ ക്ലോക്കിന്റെ ഇരുവശത്തുമുള്ള ആനക്കൊമ്പുകൾ ഇടപാടുകാരെ കബളിപ്പിക്കാനായി നിർമിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്. 
മോൻസന്റെ ആഡംബരക്കാറുകൾക്കൊന്നും രേഖകളില്ലെന്ന് മോട്ടോർ വാഹനവകുപ്പും കണ്ടെത്തി. എട്ട് വാഹനങ്ങളാണ് എംവിഡി പരിശോധിച്ചത്. ഇതിൽ ഒരു വാഹനം പോലും മോൻസന്റെ പേരിലുള്ളതല്ല. ഹരിയാന രജിസ്‌ട്രേഷനിലുളള പോർഷേ വാഹനം യഥാർഥ പോർഷേ അല്ലെന്നാണ് കണ്ടെത്തൽ,  മിത്സുബുഷി സിഡിയ കാർ രൂപം മാറ്റി പോർഷേ ലോഗോ പതിപ്പിച്ചിറക്കിയതാണ്. ഡിപ്ലോമാറ്റിക് വാഹനമായി മോൻസൻ അവതരിപ്പിച്ചിരുന്ന  ലിമോസിൻ കാർ, മെഴ്‌സിഡസിന് നീളം കൂട്ടി ഉണ്ടാക്കിയതാണ്.  വിഐപികളുടെ കണ്ണുമഞ്ഞളിപ്പിക്കാൻ കലൂരിലെ വീട്ടുമുറ്റത്ത് നിരത്തിയിട്ടിരുന്ന കാറുകളെല്ലാം കണ്ടം ചെയ്യേണ്ട അവസ്ഥയിലുള്ളതാണെന്നാണ്  മോട്ടോർ വാഹന വകുപ്പിൻറെ അന്വേഷണ റിപ്പോർട്ടിലുളളത്.
മോൻസന്റെ വാഹനശേഖരത്തിൽ വായ്പാതട്ടിപ്പിൽ പെട്ട ഡിസി അവന്തി എന്ന വിവാദ വാഹനവുമുണ്ട്. മോൻസൺ പതിവായി ഉപയോഗിച്ചിരുന്ന ഡോഡ്ജി ഗ്രാൻറിന്റെ രജിസ്‌ട്രേഷൻ 2019ൽ അവസാനിച്ചതാണ്. ഹരിയാന രജിസ്‌ട്രേഷൻ വാഹനത്തിന് വർഷങ്ങളായി ഇൻഷൂറൻസ് പോലുമില്ല. വരുന്നവരോടെല്ലാം മോൻസൻ തലപ്പൊക്കത്തോടെ പറഞ്ഞിരുന്ന ലക്‌സസ് , റേഞ്ച് റോവർ, ടോയോട്ടാ എസ്റ്റിമ എന്നിവയെല്ലാം വ്യാജ നമ്പർ പ്ലേറ്റിലാണ് കേരളത്തിൽ ഉപയോഗിച്ചതെന്നാണ് നിഗമനം. 

Latest News