Sorry, you need to enable JavaScript to visit this website.

2000, 500 നോട്ടുകളില്‍നിന്ന് ഗാന്ധിയുടെ ചിത്രം ഒഴിവാക്കണം, കാരണം വിശദീകരിച്ച് മോഡിക്ക് എം.എല്‍.എയുടെ കത്ത്

ജയ്പൂര്‍- രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളില്‍നിന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യവുമായി രാജസ്ഥാന്‍ കോണ്‍ഗ്രസ് എം.എല്‍.എ.
ഭരസിംഗ് കുന്ദന്‍പുര്‍ എം.എല്‍.എയാണ് ഗാന്ധി ചിത്രം നീക്കം ചെയ്യേണ്ടതിന്റെ കാര്യകാരണങ്ങള്‍ സഹിതം ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയത്.
ഈ നോട്ടുകള്‍ അഴിമതിക്കുവേണ്ടിയും ബാറുകളിലുമാണ് ഉപയോഗിക്കുന്നതെന്നും അതുകൊണ്ട് തന്നെ ഗാന്ധിയുടെ ചിത്രം പാടില്ലെന്നും എം.എല്‍.എ പറഞ്ഞു. സാധാരണക്കാര്‍ ഉപയോഗിക്കുന്ന അഞ്ച്, പത്ത്, അമ്പത്, നൂറ്, ഇരുനൂറ് നോട്ടുകളില്‍ ഗാന്ധിയുടെ ചിത്രം നിലനിര്‍ത്തുകയും വേണം. പാവങ്ങളാണ് ഈ നോട്ടുകള്‍ ഉപയോഗിക്കുന്നതെന്നും ഗാന്ധിജി തന്റെ ജീവിതം ഇവര്‍ക്കുവേണ്ടിയാണ് സമര്‍പ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Latest News