മക്ക - മക്ക അൽറാശിദിയ ഡിസ്ട്രിക്ടിൽ പ്രവർത്തിച്ചിരുന്ന മദ്യനിർമാണ കേന്ദ്രം മക്ക നഗരസഭക്കു കീഴിലെ അൽശറായിഅ് ബലദിയ റെയ്ഡ് ചെയ്തു. സുരക്ഷാ വകുപ്പുകളുമായി സഹകരിച്ചായിരുന്നു റെയ്ഡ്. ഇഖാമ, തൊഴിൽ നിയമ ലംഘകരായ എത്യോപ്യക്കാരാണ് അൽറാശിദിയയിലെ ഇസ്തിറാഹയിൽ മദ്യനിർമാണ കേന്ദ്രം നടത്തിയിരുന്നത്. ഇവരെ അധികൃതർ അറസ്റ്റ് ചെയ്തു. വിതരണത്തിന് തയാറാക്കിയ 3,470 ലിറ്റർ വാഷും വിതരണത്തിന് തയാറാക്കിയ 96 കുപ്പി മദ്യവും എട്ടു ചാക്ക് പഞ്ചസാരയും അധികൃതർ നശിപ്പിച്ചു. മദ്യനിർമാണത്തിന് ഉപയോഗിച്ചിരുന്ന പത്തു ഗ്യാസ് സിലിണ്ടറുകളും മറ്റു ഉപകരണങ്ങളും പാത്രങ്ങളും അധികൃതർ പിടിച്ചെടുത്തു.