ജിദ്ദ തൂവലിൽ ജല ടാക്‌സി  സേവനത്തിന് തുടക്കം

കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജിയെയും കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയെയും ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന ജല ടാക്‌സി.

ജിദ്ദ - സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി ജല ടാക്‌സി സർവീസിന് പരീക്ഷണാർഥം തുടക്കമായി. ജിദ്ദക്കു സമീപം തുവലിലെ കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജിയും റാബിഗിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയും സഹകരിച്ചാണ് ജല ടാക്‌സി സർവീസ് ആരംഭിച്ചിരിക്കുന്നത്. കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജിയെയും കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയെയും ബന്ധിപ്പിച്ച് ഏഴര കിലോമീറ്റർ ദൂരത്തിലാണ് ജല ടാക്‌സി സർവീസുള്ളതെന്ന് കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജി പറഞ്ഞു. 

Latest News