സൗദി കെ എം സി സി ബെയ്ശ് മെമ്പര്‍ഷിപ്പ് വിതരണം

സൗദി കെ എം സി സി ഏകീകൃത മെമ്പര്‍ഷിപ്പ് ജിസാന്‍ ബെയ്ശ് തല ഉദ്ഘാടനം അബ്ദുറഹ്മാന്‍ കുറ്റിക്കാട്ടിലിന് നല്‍കി ഗഫൂര്‍ വാവൂര്‍ നിര്‍വ്വഹിക്കുന്നു.

ജിസാന്‍-സൗദി കെ എം സി സി ഏകീകൃത മെമ്പര്‍ഷിപ്പ് ജിസാന്‍ ബെയ്ശ് തല ഉദ്ഘാടനം പ്രസിഡന്റ് അബ്ദുറഹ്മാന്‍ കുറ്റിക്കാട്ടിലിന് അംഗത്വ കാര്‍ഡ് നല്‍കി ചെയര്‍മാന്‍ ഗഫൂര്‍ വാവൂര്‍ നിര്‍വഹിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ശമീര്‍ അമ്പലപ്പാറ യോഗം ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി നാസര്‍ വി ടി ഇരുമ്പുഴി, ജമാല്‍ കാട്ടാമ്പള്ളി, ബാവ ഗൂഡല്ലൂര്‍, കോമു ഹാജി ക്ലാരി, സലിം മാളിയേക്കല്‍, സൈനുദ്ധീന്‍ മോങ്ങം, നാസര്‍ പൊറ്റയില്‍, മുഹമ്മദ് ആക്കോട്, റിയാസ് കുന്നത്ത് പറമ്പ്, ഹാരിസ് കാട്ടാമ്പള്ളി, അലി ജൗഹര്‍ ഉള്ളണം എന്നവര്‍ ആശംസകള്‍ നേര്‍ന്നു.
ശമീല്‍ മുഹമ്മദ് വലമ്പൂര്‍ സ്വാഗതവും ജമാല്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.

 

 

Latest News