പത്താം ക്ലാസുകാരിയെ പലതവണ പീഡിപ്പിച്ച അധ്യാപകന് 20 വര്‍ഷം തടവ്

കോട്ട- രാസ്ഥാനിലെ കോട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിടെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ 56കാരനായ അധ്യാപൻ ഫരിയാദ് അലിയെ കോടതി 20 വര്‍ഷം തടവിനു ശിക്ഷിച്ചു. 47,000 രൂപ പിഴയും വിധിച്ചു. പോക്‌സോ കോടതി ജഡ്ജി ഹനുമാര്‍ പ്രസാദ് ആണ് വിധി പറഞ്ഞത്. 2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് പോയ ഒരു യാത്രയ്ക്കിടെ ഫരിയാദ് അലി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയിരുന്നു. പിന്നീട് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞത് പെണ്‍കുട്ടിയെ കൊണ്ടു പോകുകയും വഴിമധ്യേ അധ്യാപകന്‍ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഈ സംഭവത്തിനു ശേഷം ഫരിയാദ് പലതവണ സ്‌കൂളില്‍വച്ചും കുട്ടിയെ പീഡിപ്പിച്ചു. 2019 മാര്‍ച്ചിലാണ് പെണ്‍കുട്ടി അധ്യാപകനെതിരെ പരാതി നല്‍കിയത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത് ഉടന്‍ അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
 

Latest News