ശ്രീനഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഭീകരാക്രമണം; രണ്ട് അധ്യാപകര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍- ശ്രീനഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഭീകരാക്രമണം. രണ്ട് അധ്യാപകരെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സതീന്ദര്‍ കൗര്‍, അധ്യാപനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.സഫ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വ്യാഴാഴ്ച രാവിലെയാണ് ഭീകരാക്രമണമുണ്ടായത്. സ്‌കൂളിനുള്ളിലേക്ക് പ്രവേശിച്ച ഭീകരര്‍ അധ്യാപകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് പേരും ശ്രീനഗറില്‍ താമസിക്കുന്നവരാണ്.
പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കി. ഭീകരരെ കണ്ടെത്താനുള്ള തിരച്ചില്‍ സുരക്ഷാ സേന തുടരുകയാണ്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ശ്രീനഗറില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കശ്മീരി പണ്ഡിറ്റായ ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയേയും വഴിയോര കച്ചവടക്കാരനേയും കാബ് െ്രെഡവറേയും ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
 

Latest News