Sorry, you need to enable JavaScript to visit this website.

ലഖിംപൂർ കേസിൽ സുപ്രീം കോടതിയെ പറ്റിക്കാൻ ഉത്തർ പ്രദേശ് സർക്കാർ 

ദൽഹി : ലഖിംപൂറിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീം കോടതിയെ പറ്റിക്കാൻ ഉത്തർപ്രദേശ് സർക്കാർ. ഈ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് അൽപ്പ സമയത്തിനകം പരിഗണിക്കാനിരിക്കെ സംഭവത്തിൽ അന്വേഷണത്തിനായി ഉത്തർപ്രദേശ് സർക്കാർ ഏകാംഗ കമ്മീഷനെ  പ്രഖ്യാപിച്ചു. സുപ്രീം കോടതിയിൽ നിന്ന് വലിയ വിമർശനം നേരിടുന്നത് ഒഴിവാക്കാനാണ് ഈ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.അലഹബാദ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി പ്രദീപ് കുമാർ ശ്രിവാസ്തവയാകും ലഖിംപുർ ഖേരി സംഭവം അന്വേഷിക്കുക.

ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ്  ലഖിംപൂർ കേസിൽ വാദം കേൾക്കുക.
 

Latest News