പ്രൊഫൈല്‍ ചിത്രം,വാട്‌സാപ്പില്‍ പുതിയ സൗകര്യം വരുന്നു

വാട്‌സാപ്പില്‍ പ്രൊഫൈല്‍ ഫോട്ടോ അനാവശ്യ കോണ്‍ടാക്ടുകളില്‍നിന്ന് മറച്ചുവെക്കാവുന്ന ഫീച്ചര്‍ വരുന്നു. നിലവില്‍ കോണ്‍ടാക്ട് ലിസ്റ്റിലുള്ള എല്ലാവരില്‍നിന്നും മറച്ചുവെക്കാന്‍ സൗകര്യമുണ്ട്. ഇതില്‍ മാറ്റം  വരുത്തുന്ന പുതിയ ഫീച്ചറാണ് ഏര്‍പ്പെടുത്തുന്നത്.
ആന്‍ഡ്രോയിഡ് പതിപ്പിലാണ് നിലവില്‍ ഇത് പരീക്ഷിച്ചുവരുന്നതെന്ന് വാട്‌സാപ്പിലെ മാറ്റങ്ങള്‍ വേഗത്തില്‍ പുറം ലോകത്ത് എത്തിക്കാറുള്ള വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
ആന്‍ഡ്രോയിഡ് 2.21.21.2 അപ്‌ഡേറ്റിലാണ് പുതിയ പ്രൈവസി ഓപ്ഷന്‍ പരീക്ഷിച്ചുവരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News