കനത്ത മഴയില്‍ വീട് തകര്‍ന്ന് ഏഴു മരണം; മരിച്ചവരില്‍ രണ്ട് കുട്ടികള്‍

ബെല്‍ഗാവി- കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു. ബുധനാഴ്ച രാത്രിയുണ്ടായ ദുരന്തത്തില്‍ മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.
ബെല്‍ഗാവി ജില്ലയിലെ ബദല അങ്കലാഗി ഗ്രാമത്തില്‍ രാത്രി ഒമ്പത് മണിയോടെയാണ് വീട് തകര്‍ന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.
കനത്ത മഴയില്‍ വീടിന്റെ ആദ്യം ചുമരുകളാണ് തകര്‍ന്നതെന്നും മരിച്ചവരില്‍ ഒരു കുഞ്ഞും ഉള്‍പ്പെടുന്നുവെന്നും ഹിരെബാഗവാഡി പോലീസ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എം.ജി. ഹിരെമട് പറഞ്ഞു. അഞ്ച് പേര്‍ സംഭവസ്ഥലത്തും രണ്ടു പേര്‍ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്.

 

Latest News