ആ പെണ്ണിനെ ശിക്ഷിക്കുക; ദമ്പതികളുടെ സമരം കൗതുകമായി

വയനാട് കലക്ടറേറ്റ് പടിക്കല്‍ നില്‍പ്പുസമരം നടത്തുന്ന ബാലകൃഷ്ണനും സരളയും.

കല്‍പറ്റ- മന്ത്രി എ.കെ. ശശീന്ദ്രനെതിരെ പരാതി നല്‍കുകയും പിന്നീട് മൊഴിമാറ്റുകയും ചെയ്ത സ്ത്രീയെ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്  വയനാട് കലക്ടറേറ്റ് പടിക്കല്‍  ദമ്പതികള്‍ നില്‍പ്പു സമരം നടത്തി.  കണ്ണഞ്ചേരി എന്‍.ബാലകൃഷ്ണനും ചീക്കല്ലൂര്‍ പി.കെ. സരളയുമാണ്  ഇന്നലെ രാവിലെ 11.30 മുതല്‍ 12.30 വരെ സമരം ചെയ്തത്. കുറ്റവിമുക്തനായി എ.കെ. ശശീന്ദ്രന്‍ വീണ്ടും  മന്ത്രിയായി. പരാതിക്കാരിയാണ് തെറ്റു ചെയ്തതെന്ന് വ്യക്തമായിരിക്കുകയാണ്. പെണ്‍കെണി വിഷയത്തില്‍  നിലപാട് മാറ്റുകവഴി സ്ത്രീയെന്ന പദവി  അവര്‍ ദുരുപയോഗം ചെയ്തു. ഇതിലുള്ള പ്രതിഷേധമാണ് സമരത്തിലൂടെ അറിയിച്ചതെന്ന് ദമ്പതികള്‍ പറഞ്ഞു.

 

 

Latest News