Sorry, you need to enable JavaScript to visit this website.

മലയാളി വിദ്യാർത്ഥിനി മംഗളുരു കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

മംഗളുരു- മലയാളി വിദ്യാർഥിനിയെ മംഗളൂരുവിലെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോളേജ് ഹോസ്റ്റലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബി.എസ്.സി നഴ്സിങ് ഒന്നാം വർഷ വിദ്യാർഥിനി ചിറ്റാരിക്കാൽ തൂമ്പുങ്കല്ലിലെ നൈന (19) ആണ് മരിച്ചത്. ചൊവ്വാഴ്ച കദ്രിയിലെ കോളജ് ഹോസ്റ്റലിലെ കുളിമുറിയിൽ നൈന തൂങ്ങി മരിക്കാൻ ശ്രമിച്ചതായി പറയുന്നു. ഇത് ശ്രദ്ധയിൽപെട്ട സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ മരുന്നുകളോട് പ്രതികരിക്കാതെ ബുധനാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ഫീസ് അടക്കാൻ വൈകുന്നതിലെ വിഷമവും ഇക്കാര്യം പറഞ്ഞ് കോളജ് അധികൃതരുടെ ഭാഗത്തുനിന്നുള്ള മാനസിക പീഡനവുമാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. കദ്രി പോലീസ് കേസെടുത്തു.
 

Latest News