Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മനോഹരം ഈ പാമ്പൻ പാലത്തിന്റ ദൃശൃങ്ങൾ

ദൽഹി : ഇന്ത്യയി്ൽ നിർമ്മിക്കുന്ന ആദ്യ വെർട്ടിക്കൽ ലിഫ്റ്റിംഗ് പാലമായ രാമേശ്വരത്തെ പാമ്പൻ പാലത്തിന്റെ മനോഹര ചിത്രങ്ങൾ ഇന്ത്യൻ റെയിൽവേ പുറത്ത് വിട്ടു. 
പാലത്തിന്റെ മധ്യഭാഗം പൂർണമായും ഉയർത്തിക്കൊണ്ട് കപ്പലുകൾക്ക് കടന്നുപോകാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ മധ്യഭാഗം ഉയർത്താൻ പറ്റുന്ന രീതിയിലുള്ള പാലം നിർമിക്കുന്നത്. അടുത്ത വർഷം മാർച്ചിൽ പാലത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

104 വർഷത്തെ പഴക്കമുള്ള പഴയ പാമ്പൻ പാലത്തിന് പകരമായിട്ടാണ് 250 കോടിയിലധികം രൂപ ചെലവിട്ട് പുതിയ പാലം നിർമിക്കുന്നത്. 2.05 കിലോമീറ്ററിൽ ഇരട്ടപ്പാതയായിട്ടാണ് പാലം നിർമിക്കുന്നത്. 101 പില്ലറുകളാണ് പാലത്തിനുള്ളത്. ഇപ്പോഴത്തെ പാലത്തിനേക്കാൾ മൂന്ന് മീറ്റർ അധികം ഉയരമുണ്ട്. അതുകൊണ്ട് തന്നെ കപ്പലുകൾക്ക് സുഗമമായി കടന്നുപോകാൻ കഴിയും.

2019 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലത്തിന് തറക്കല്ലിട്ടത്. തുരുമ്പ് പിടിക്കാത്ത സ്റ്റീൽ റീഇൻഫോഴ്‌സ്‌മെന്റ്, കോമ്പോസിറ്റ് സ്ലീപ്പേഴ്‌സ്, കട്ടിംഗ് ദീർഘകാലം നിലനിൽക്കുന്ന പെയ്ന്റിംഗ്  എന്നിവ പാലത്തിന്റെ പ്രത്യേകതയാണ്. രാജ്യത്തെ ആദ്യത്തെ കടൽപ്പാലമായ പഴയ പാമ്പൻപാലം 1914 ലാണ്  നിർമ്മിച്ചത്. 


 

Latest News