ലഖ്‌നൗ- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലഖ്‌നൗവിലെത്തി. ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ കാണാനും ആശ്വസിപ്പിക്കാനുമാണ് രാഹുലിന്റെ യു.പി സന്ദര്‍ശനം. ഛത്തീസ്ഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചാന്നിയും അദ്ദേഹത്തോടൊപ്പമുണ്ട്.
ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കാന്‍ രാഹുലിനും പ്രിയങ്ക ഗാന്ധിക്കും യു.പി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.