പരീക്ഷാപ്പേടി അകറ്റാനുള്ള മോഡിയുടെ പുസ്തകം ഇന്നിറങ്ങും

ന്യൂദൽഹി- ജീവിതത്തിലെയും വിദ്യാഭ്യാസത്തിലെയും പരീക്ഷകളിലെ സമർദ്ദം അതിജീവിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി എഴുതിയ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. എക്‌സാം വാരിയേഴ്‌സ് എന്നാണ് പുസ്തകത്തിന് പേരിട്ടത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പ്രകാശനചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും പങ്കെടുക്കും. പെൻഗ്വിൻ ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 208 പേജുള്ള പുസ്തകമാണിത്. ബുക്ക് കവറിന്റെ ട്വീസർ കഴിഞ്ഞ ദിവസം പെൻഗ്വിൻ ബുക്‌സ് പുറത്തുവിട്ടിരുന്നു. കുട്ടികളുടെ ആകാംക്ഷ കുറക്കാൻ വേണ്ടി അധ്യാപകർക്കുള്ള ഉപദേശങ്ങളും ഈ പുസ്തകത്തിലുണ്ട്.
 

Latest News