പയ്യന്നൂർ- യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന പരാതിയിൽ രണ്ടാനച്ഛനെതിരെ കേസ്. തിരുവനന്തപുരം ജഗതിയിൽ താമസിക്കുന്നയാൾക്ക് എതിരെയാണ് പെരിങ്ങോം പോലീസ് കേസെടുത്തത്. പെരിങ്ങോം പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന 26 കാരിയുടെ പരാതിയിലാണ് കേസ്. കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് താമസിക്കുന്നതിനിടെയാണ് സംഭവം. ഭീഷണിപ്പെടുത്തി പല തവണ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കുകയും പ്രസവിച്ചപ്പോൾ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് പരാതി.






