പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച റേഷൻ കട ഉടമ പിടിയിൽ 

ഇടുക്കി-12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന റേഷൻ കട ഉടമ പിടിയിൽ.  കട്ടപ്പന വാഴവര പള്ളിനിരപ്പേൽ കല്ലുവച്ചേൽ സാബുവാണ് ഒന്നര മാസം ദൽഹി ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം പിടിയിലായത്. പള്ളിനിരപ്പേൽ റേഷൻ കട നടത്തുന്ന പ്രതി ഓഗസ്റ്റ് 28നാണ് അയൽവാസിയായ കുട്ടിയെ മാതാപിതാക്കൾ സ്ഥലത്തില്ലായിരുന്ന സമയം രാത്രി വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി കുതറി രക്ഷപ്പെട്ട് മുറിയിൽ കയറി പിതൃസഹോദരിയോട് പറഞ്ഞതോടെ പ്രതി കടന്നു കളഞ്ഞു.  റേഷനിംഗ് മെഷീനിൽ പഞ്ച് ചെയ്തില്ലെങ്കിൽ കടയുടെ ലൈസൻസ് നഷ്ടപ്പെടും എന്നതിനാൽ പ്രതി പഞ്ച് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് കട്ടപ്പന ഡിവൈ.എസ് പിയുടെ പ്രത്യേക സംഘം പിടികൂടിയത്.
 

Latest News