സുഹൃത്തിനും സഹോദരനുമൊപ്പം കിടക്ക പങ്കിടണം: വിസമ്മതിച്ച യുവതിയെ ആക്രമിച്ച് കാമുകന്‍

മൊഹാലി- സഹോദരനും സുഹൃത്തിനുമൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ച യുവതിക്ക് കാമുകന്റെ ക്രൂരമര്‍ദ്ദനം. നയാഗാവിലെ ഹോട്ടലിലാണ്  സംഭവം. 39 കാരിയായ യുവതിയെ 27 കാരനായ പുരുഷ സുഹൃത്താണ് മര്‍ദ്ദിച്ചത്. അറസ്റ്റിലായ ഇയാളെ  കോടതി റിമാന്‍ഡ് ചെയ്തു.

ഗുരുഗ്രാമില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിക്കാണ് പുരുഷ സുഹൃത്തില്‍നിന്ന് അതിക്രമം നേരിടേണ്ടിവന്നത്. ശനിയാഴ്ച വൈകുന്നേരമാണ് യുവതിയും സുഹൃത്തും ഹോട്ടലില്‍ എത്തുന്നത്. ഇയാള്‍ അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്നുവെന്നും മുറിയില്‍ കാത്തിരുന്ന അയാളുടെ സഹോദരനും സുഹൃത്തിനുമൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചതായും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വിസമ്മതിച്ചപ്പോള്‍ മര്‍ദിക്കുകയും മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. യുവതി ബോധരഹിതയായതോടെ ഹോട്ടലിന് വെളിയില്‍ കൊണ്ടിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു.

 

 

Latest News