കോഴിക്കോട് : കോൺഗ്രസിൽ നിന്ന് ഇനിയും കൂടുതൽ പേർ പുറത്തു പോകാനുണ്ടെന്ന് കെ മുരളീധരൻ എം പി. അതിന് ശേഷമേ പാർട്ടിയിൽ എല്ലാം ശരിയാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി നിർവാഹക സമിതി അംഗം പി വി ബാലചന്ദ്രൻ പാർട്ടി വിട്ടതിനെ സംബന്ധിച്ചായിരുന്നു മുരളീധരന്റെ പ്രതികരണം. മോൺസൺ കേസിൽ സുധാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള സർക്കാർ നീക്കം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനെയാണ് സർക്കാർ പ്രധാനമായും ഉന്നം വെക്കുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് സുധാകരൻ തന്നെയാണ്. സർക്കാർ പ്രതിസ്ഥാനത്തു വരുന്ന കേസുകളിലെല്ലാം ഡി.ഐ.ജി ശ്രീജിത്ത് തന്നെ അന്വേഷണ ഉദ്യോഗസ്ഥനാവുന്നതിൽ ദുരൂഹതയുണ്ടെന്നും മുരളീധരൻ പറഞ്ഞു.