Sorry, you need to enable JavaScript to visit this website.

ഞാൻ ഹൃദ്രോഗിയാണ്; നിയമലംഘനത്തിൽ പിഴയിടരുതെനന് ജിദ്ദയിലെ റസ്റ്റോറന്റ് ഉടമ

ജിദ്ദ - ഞാൻ ഒരു ഹൃദ്രോഗിയാണ്. ഈ റസ്‌റ്റോറന്റിലെ തിരക്ക് ഞങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന മികച്ച സേവനത്തിന്റെ ഭാഗമാണ്. അതിനാൽ ഞങ്ങൾക്ക് പിഴയിടരുത്. ദക്ഷിണ ജിദ്ദയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ റെസ്റ്റോറന്റിൽ ജിദ്ദ നഗരസഭ അധികൃതർ റെയ്ഡിന് എത്തിയപ്പോൾ സ്ഥാപന ഉടമയുടെ വാക്കുകളായിരുന്നു ഇത്. എന്നാൽ നഗരസഭാ സംഘം നടത്തിയ പരിശോധനയിൽ 17 നിയമ ലംഘനങ്ങൾ കണ്ടെത്തിയതോടെ ജാമിഅ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനം അടപ്പിച്ചു. റെസ്റ്റോറന്റിനോട് ചേർന്ന് അനധികൃതമായി നിർമിച്ച ഷെഡ് പൊളിച്ചുനീക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി ഉടമയെ നഗരസഭ വിളിപ്പിച്ചിട്ടുണ്ട്. 
ഒരു വർഷത്തിലേറെ മുമ്പ് ലൈസൻസ് കാലാവധി അവസാനിക്കൽ, മൂന്നു തൊഴിലാളികൾക്ക് ഹെൽത്ത് സർട്ടിഫിക്കറ്റില്ലാതിരിക്കൽ, ഭക്ഷണം പാകം ചെയ്യാനും ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാനും സ്ഥാപനത്തിനോട് ചേർന്ന് നിയമ വിരുദ്ധമായി നിർമിച്ച ഷെഡ് ഉപയോഗിക്കൽ, മലിനജല ടാങ്കിന്റെ മാൻഹോളിനു സമീപം ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കൽ, ഉപയോഗശൂന്യമായ പാത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കൽ, റെഫ്രിജറേറ്റിനകത്ത് മോശം രീതിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കൽ, ഉപയോഗശൂന്യമായ ടവലുകൾ ഉപയോഗിക്കൽ, ഒറ്റത്തവണ ഉപയോഗത്തിനുള്ള പേപ്പർ ടിഷ്യു ഉപയോഗിക്കാതിരിക്കൽ, ഭക്ഷണം തയാറാക്കുന്ന സ്ഥലത്ത് മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കൽ, ആരോഗ്യ വ്യവസ്ഥകൾ ലംഘിക്കൽ, റെസ്റ്റോറന്റിൽ നിന്ന് മലിനജലം റോഡിലേക്ക് ഒഴുകൽ, പുകക്കുഴലിലെ എണ്ണ ചോർച്ച, തയാറാക്കുന്ന സ്ഥലത്ത് ഭക്ഷണങ്ങൾ തുറന്ന നിലയിൽ സൂക്ഷിക്കൽ, പ്രാണികളുടെ സാന്നിധ്യം, ഭക്ഷണം തയാറാക്കുന്ന സ്ഥലത്ത് ഭിത്തികളിൽ വിള്ളലുകൾ, മാവ് കുഴക്കുന്നതിന് ഉപയോഗിക്കുന്ന വെള്ളം ഫിൽറ്റർ ചെയ്യാതിരിക്കൽ, മോശം വായുസഞ്ചാരം, ഭക്ഷണം പാകം ചെയ്യാൻ കാലാവധി രേഖപ്പെടുത്താത്ത വസ്തുക്കൾ ഉപയോഗിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് റെസ്റ്റോറന്റിൽ കണ്ടെത്തിയത്.
 

Latest News