ഛത്തീസ്ഘഢ് മുഖ്യമന്ത്രി ഭുപേഷ് ബാഘലിനെ യുപി പോലീസ് എയര്‍പോര്‍ട്ടില്‍ തടഞ്ഞു

ലഖ്‌നൗ- ലഖിംപുരിലെ സംഘര്‍ഷത്തിനു പിന്നാലെ ഉത്തര്‍ പ്രദേശിലെത്തിയ ഛത്തീസ്ഘഢ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭുപേഷ് ബാഘലിനെ യുപി പോലീസ് ലഖ്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. താന്‍ ലഖിംപൂരിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തെ കടത്തിവിട്ടില്ല. തുടര്‍ന്ന് മുഖ്യമന്ത്രി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ലഖ്‌നൗവില്‍ അദ്ദേഹം വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. ഒരു ഉത്തരവുമില്ലാതെ തന്നെ ലഖ്‌നൗ എയര്‍പോര്‍ട്ടില്‍ തടഞ്ഞു വച്ചിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. തടഞ്ഞ പോലീസുമായും ഉദ്യോഗ്സ്ഥരുമായും സംസാരിക്കുന്ന വിഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തു. നിരോധനാജ്ഞ ലഖിംപുരിലാണ്. അവിടേക്ക് ഞങ്ങള്‍ പോകുന്നില്ല. പിന്നെ എന്താണ് പ്രശ്‌നം എന്ന് ബാഘല്‍ പോലീസ് ഉദ്യോഗസ്ഥനോട് ചോദിക്കുന്നത് വിഡിയോയില്‍ കേള്‍ക്കാം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയിലെ കോണ്‍ഗ്രസ് ചുമതല വഹിക്കുന്ന നേതാവാണ് ഭുപേഷ് ബാ

Latest News