രാജ്യാന്തര ടൂറിസ്റ്റുകളെ അടുത്തവര്‍ഷംവരെ വേണ്ട

കാന്‍ബെറ- ഓസ്‌ട്രേലിയ 2022 വരെ അന്താരാഷ്ട്ര ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍.
പൂര്‍ണതോതില്‍ വാക്‌സിനെടുത്ത പൗരന്മാര്‍ക്കും താമസവിസയുള്ളവര്‍ക്കും അടുത്ത മാസം അതിര്‍ത്തികള്‍ തുറക്കുമെന്ന് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ വ്യക്തമാക്കിയിരുന്നു. 18 മാസം അടച്ചിട്ട ശേഷമാണ് അതിര്‍ത്തികള്‍ തുറക്കുന്നത്.
ഓസ്‌ട്രേലിയക്കാര്‍ക്കു ശേഷം രാജ്യത്തേക്കുള്ള പ്രവേശനത്തിനു മുന്‍ഗണന വിദേശ തൊഴിലാളികള്‍ക്കും അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനു ശേഷം മാത്രമേ ടൂറിസ്റ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News