Sorry, you need to enable JavaScript to visit this website.

ആറ്റിക്കുറുക്കിയ ആഢംബരവുമായി ടാറ്റ പഞ്ച്; ബുക്കിങ് തുടങ്ങി

മിനി എസ്‌യുവി വിഭാഗത്തില്‍ ടാറ്റ ആദ്യമായി അവതരിപ്പിക്കുന്ന പഞ്ച് ബുക്കിങ് സ്വീകരിച്ചു തുടങ്ങി. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പഞ്ചിന്റെ ഫീച്ചറുകള്‍ തിങ്കളാഴ്ച ടാറ്റ വെളിപ്പെടുത്തി. 21000 രൂപ നല്‍കി ഓണ്‍ലൈന്‍ ആയും ടാറ്റ ഷോറൂമുകളിലും ബുക്ക് ചെയ്യാം. വാങ്ങുന്നവര്‍ക്ക് ഇഷ്ടംപോലെ കസ്റ്റമൈസ് ചെയ്യാവുന്ന രീതിയിലാണ് പഞ്ച് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യഘത്തില്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രം ലഭിക്കുന്ന പഞ്ച് പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നീ വകഭേദങ്ങളിലാണ് നിരത്തിലിറങ്ങുക. ആഢംബരം ആറ്റിക്കുറുക്കി ഇറക്കിയ പഞ്ച് ഈ വിഭാഗത്തില്‍ ഏറ്റവും ഫീച്ചറുകള്‍ ഉള്ള വാഹനമാകും. ചെറുകാറാണെങ്കിലും ടാറ്റയുടെ പ്രീമിയം ഹാച്ബാക്കായ അള്‍ട്രോസിലും ടിഗോറിലും ഉപയോഗിക്കുന്ന 1.2 ലീറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് പഞ്ചിനും കരുത്തേകുന്നത്. എഎംടി ഗിയര്‍ ബോക്‌സിലും ലഭ്യമാണ്. ഈ വിഭാഗത്തിലെ എതിരാളികളെ അപേക്ഷിച്ച് ഗ്രൗണ്ട് ക്ലിയറന്‍സും വീല്‍ബേസും നീളവും വീതിയും കൂടുതലുണ്ട്. 

അടിസ്ഥാന വേരിയന്റായ പഞ്ച് പ്യൂവറില്‍ ഇരട്ട എയര്‍ ബാഗ്, എബിഎസ് വിത്ത് ഇബിഡി, സെന്‍ട്രല്‍ ലോക്കിങ്, ഫ്രണ്ട് പവര്‍ വിന്‍ഡോസ്, ബ്രേക്ക് ഉലച്ചില്‍ കണ്‍ട്രോള്‍, ടില്‍റ്റ് ചെയ്യാവുന്ന സ്റ്റിയറിങ്, എഇഡി ഇന്‍ഡികേറ്ററുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭ്യമാണ്. 

പഞ്ച് അഡ്വഞ്ചറില്‍ പ്യുവറിലെ ഫീച്ചറുകള്‍ക്കു പുറമെ നാലിഞ്ച് ഫ്‌ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4 സ്പീക്കറുകള്‍, സ്റ്റിയറങ് മൗണ്ടഡ് കണ്‍ട്രോള്‍, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട്, മുഴന്‍ പവര്‍ വിന്‍ഡോസ്, ഫോളോ മി ലൈറ്റുകള്‍, ഫ്‌ളിപ് കീയോടൊപ്പം സെന്‍ട്രല്‍ റിമോട്ട് ലോക്കിങ് സംവിധാനം, വീല്‍ കവറുകള്‍, ബോഡി കളറിലുള്ള ഇലക്ട്രിക് റിയര്‍ വ്യൂ മിററുകള്‍ എന്നിവയും ഉണ്ട്.

പഞ്ച് അക്കംപ്ലിഷ്ഡില്‍ ഏഴ് ഇഞ്ച് ഹര്‍മന്‍ ഫ്‌ളോട്ടിങ് സ്‌ക്രീന്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്ള്‍ കാര്‍ പ്ലേ, റിയര്‍ വ്യു കാമറ, ഫ്രണ്ട് ഫോഗ് ലാംപ്, ക്രൂയിസ് കണ്‍ട്രോള്‍, പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് തുടങ്ങിയ ഫീച്ചറുകള്‍ കൂടി അധികമായി ലഭിക്കുന്നു. 

പഞ്ച് ക്രിയേറ്റീവ് ആണ് ഏറ്റവും ഉയര്‍ന്ന വേരിയന്റ്. മറ്റു ഫീച്ചറുകള്‍ക്കൊപ്പം 16 ഇഞ്ച് അലോയ് വീലുകള്‍, ഏഴ് ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഓട്ടോ ഹെഡ്‌ലാംപുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍, ഓട്ടോ ഫോള്‍ഡിങ് ഇലക്ട്രിക് മിറര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലൗ ബോക്‌സ്, റിയര്‍ വൈപ്പര്‍, റിയര്‍ ഡിഫോഗര്‍, പിന്‍സീറ്റില്‍ ആം റസ്റ്റ്, സ്റ്റിയറിങിലും ഗിയര്‍ ലിവറിലും ലെതര്‍ കവര്‍ തുടങ്ങി ഒട്ടേറെ ഫീച്ചറുകളാല്‍ സമ്പന്നമാണ്. 

ഇതിനെല്ലാം പുറമെ ഓരോ വേരിയന്റും ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്രകാരം കസ്റ്റമൈസ് ചെയ്ത് കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനുള്ള ഒപ്ഷനും ടാറ്റ നല്‍കുന്നുണ്ട്.
 

Latest News