തിരുവനന്തപുരം- ശബരിമല, പൗരത്വ പ്രക്ഷോഭങ്ങളിലെ ഗുരുതരമായ ക്രിമിനൽ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കുന്നതിനായി സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 836 കേസുകളും ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 2636 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമാനുസൃതം പ്രതിഷേധിച്ചവർക്കെതിരെ കേസുകൾ എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.






